Home News Malayalam ചിരി നിറയ്ക്കാൻ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി വരുന്നു; ആദ്യ പോസ്റ്ററിൽ ആവേശമായി നിത്യഹരിത നായകനും

ചിരി നിറയ്ക്കാൻ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി വരുന്നു; ആദ്യ പോസ്റ്ററിൽ ആവേശമായി നിത്യഹരിത നായകനും

മലയാളികൾ ഒരിക്കലെങ്കിലും കേട്ട, അല്ലെങ്കിൽ മൂളിയ, മറക്കാനാകാത്ത മനോഹരമായ ഈരടികൾ. അനശ്വര നടൻ പ്രേംനസീറിന്റെ ഓർമ്മകൾ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന കൗതുകമാർന്ന വരികൾ. ചിരിപ്പിക്കാൻ കൗതുകം നിറച്ചുകൊണ്ട് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമ വരുന്നു. വിവാഹം ഭയക്കുന്ന ഒരു യുവാവിന്റെ കഥ പറയുന്നതാണ് സിനിമ. ഒപ്പം ഒരു സംഘം ചെറുപ്പക്കാരുടെ ഇതിന്മേലുള്ള ഇടപെടലുകളും അതുണ്ടാക്കുന്ന പുലിവാലുകളും പറയുന്ന ഈ ചിത്രം പൂർണമായും നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോവുന്നത്.

അർജുൻ, ഭഗത്, ബൈജു, സുധീർ കരമന, ദേവിക നമ്പ്യാർ, ആര്യ,
സീമ ജി. നായർ, കലാഭവൻ നവാസ്, മണികണ്ഠൻ, സൂരജ്, ഡോ. സജിമോൻ പാറയിൽ,
നസീർ സംക്രാന്തി, മണികണ്ഠൻ,
ചെമ്പിൽ അശോകൻ, ജഫാർ ഇടുക്കി, റെനീസ്, സിനോജ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.

സ്പാറയിൽ ക്രീയേഷൻസിന്റെ ബാനറിൽ
ഡോ. സജിമോൻ പാറയിൽ, ആപ്പിൾ സിനിമയുമായി ചേർന്നാണ് നിർമ്മാണം.

സുജൻ ആരോമൽ കഥ, തിരക്കഥ എഴുതിയാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സംവിധാനം ചെയ്തത്. ബാല മുരുഗൻ കാമറയും, സോബിൻ കെ സോമൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

അടുത്തമാസം റിലീസിനൊരുങ്ങുന്ന തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന സിനിമയുടെ പോസ്റ്ററിൽ മലയാളത്തിന്റെ അനശ്വര നായകൻ പ്രേം നസീറിന്റെ
ചിത്രം ഉൾപ്പെടുത്തിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

content by Rijo Xavier

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

എപ്പോഴൊക്കെ ആഹാരം കഴിക്കാം.. ഭക്ഷണം കഴിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം,ഒരു മനുഷ്യൻ്റെ ആഹാര രീതി എങ്ങനെയാണെന്ന് നോക്കാം ..!!

എഴുത്ത്.. സിനിമോൾ കഴിച്ച ആഹാരം നന്നായി ദഹിച്ചതിന് ശേഷമേ അടുത്ത ആഹാരം കഴിക്കാൻ പാടുള്ളൂ.എന്നാൽ ആഹാരം ദഹിച്ചോ എന്ന് എങ്ങനെ അറിയാൻ കഴിയും. വിശക്കുമ്പോഴാണോ ആഹാരം ദഹിച്ചതായി ഉറപ്പ് വരുത്തുന്നത്? നേരത്തെ കഴിച്ച...

ചായ മാത്രം കുടിച്ച് ഒരാൾക്ക് ജീവൻ നിലനിർത്താൻ കഴിയുമോ? അതും 33 വർഷം..!!

എഴുത്ത്.. സിനിമോൾ ചായ മാത്രം കുടിച്ച് ഒരാൾക്ക് ജീവൻ നിലനിർത്താൻ കഴിയുമോ? അതും 33 വർഷം !! ഇത് കേൾക്കുന്നവരുടെ കണ്ണ് തള്ളി പുറത്തേക്ക് വന്നേക്കാം.. പക്ഷേ സംഗതി ശരിയാണ്. ഇത്രെയും സംഭവബഹുലമായ...

ഫോണിന്റെ വില കുറച്ച് കമ്പനികൾ,ടെക് ലോകത്തിന് പുതിയ സംഭാവനയുമായി ഗൂഗിള്‍..!!

എഴുത്ത് റീഷ ടെക് ലോകത്തിന് പുതിയ സംഭാവനയുമായി ഗൂഗിള്‍. ഇന്തോനേഷ്യയില്‍ ഗൂഗിള്‍ പുറത്തിറക്കിയ 4 ജി ഫോണിന്റെ വില ഏകദേശം 500 രൂപ (99000 ഇന്തോനേഷ്യൻ രൂപ) മാത്രമാണ്. അതായത് ജിയോക്കാളും...

സൂപ്പർ ബ്ലഡ് വോൾഫ് മൂൺ ഈ വർഷം ജനുവരി 20, 21 തിയ്യതികളിൽ ആകാശത്തിൽ കാണാം..!!

സൂപ്പർ ബ്ലഡ് വോൾഫ് മൂൺ ഈ വർഷം ജനുവരി 20, 21 തിയ്യതികളിൽ ആകാശത്തിൽ കാണാം.ചന്ദ്രനെ ചുവന്ന നിറത്തിൽ കാണുന്നതും പൂർണ രൂപത്തിൽ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി കാണുന്നതുമായ ചന്ദ്രഗ്രഹണമാണ് സൂപ്പർ...

നായകൾക്ക് തടി കൂടിയാൽ ആയുസ് കുറയുന്നു എന്നതാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്,നിങ്ങളുടെ ￰നായക്കുട്ടി മെലിഞ്ഞതോ തടിച്ചതോ?

എഴുത്ത്.. ഷെൽജ പൊണ്ണത്തടി വന്നാൽ അസുഖങ്ങളും കൂടെ പോരും. മനുഷ്യർക്ക് മാത്രമല്ല നായ്ക്കൾക്കും അങ്ങനെ തന്നെ .അല്പം തടി ഉള്ള നായകളെ കാണാൻ നല്ല ചേലാണെങ്കിലും അവയുടെ ആരോഗ്യത്തിന്...