Home Food നഗ്നരായിരുന്ന് ആഹാരം കഴിക്കാൻ ഒരവസരം തരാം..

നഗ്നരായിരുന്ന് ആഹാരം കഴിക്കാൻ ഒരവസരം തരാം..

നഗ്നരായിരുന്ന് ആഹാരം കഴിക്കാൻ ആളില്ലാത്തതിന്റെ പേരിൽ ഒര് റെസ്റ്റോറന്റ് തന്നെ അടച്ചുപൂട്ടുന്നു. സാധാരണ റസ്റ്റോറന്റുകൾ അടച്ച് പൂട്ടുന്നത് കച്ചവടം നഷ്ടത്തിൽ ആകുമ്പോഴോ ഭക്ഷ്യ സാധനങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തതിന്റെ പേരിൽ ഭക്ഷ്യ സുരക്ഷ വിഭാഗം നടപടി എടുക്കുന്നതിന്റെ ഭാഗമായിട്ടോ ആണ്. ഇവിടെ പ്രശ്നം അതൊന്നുമല്ല.. കാര്യം കുറച്ച് വ്യത്യസ്തവും അധികം ആർക്കും കേട്ട് കേഴ്‌വി ഇല്ലാത്തതുമാണ്. പാരിസിലെ ഓ നാച്ചുറൽ എന്ന നഗ്ന റെസ്റ്ററൻറ്റാണ് സന്ദർശകരില്ലാത്തതിനാൽ അടുത്ത മാസം പൂട്ടാൻ ഒരുങ്ങുന്നത്.

നഗ്ന റെസ്റ്ററന്റെന്ന് കേട്ടാൽ ആദ്യം നമ്മളൊന്ന് ഞെട്ടും.പിന്നീട് കേട്ടത് അത് തന്നെ ആണോന്ന് ഉറപ്പ് വരുത്താൻ എന്തവാ…എന്ന് എടുത്തൊരു ചോദ്യവും.. ഇതായിരിക്കും ഒരു ആവറേജ് മലയാളിയിൽ നിന്നുണ്ടാകുന്നത്.

സംഗതി തുടങ്ങിയത് 2017 നവംബറിലാണ്. ഇരട്ട സഹോദരങ്ങളായ മൈക്ക്, സ്റ്റീഫൻ എന്നിവരുടെ ആശയമാണ് ഓ നാച്ചുറൽ എന്ന നഗ്ന റെസ്റ്ററന്റിന്റെ പിറവിക്ക് പിന്നിൽ.
സാധാരണ റെസ്റ്ററന്റുകളിൽ എത്തുന്ന ആളുകൾ വാഷ് റൂമിലേക്ക്‌ പോകുമ്പോൾ ഓ നാച്ചുറലിലേക്ക് എത്തുന്നവർ ചേഞ്ച് റൂമിലേക്കാണ് പോകുന്നത്. ചേഞ്ച്‌ റൂമിലെ ലോക്കറിൽ വസ്ത്രങ്ങളും മൊബൈലും ക്യാമറയും വെച്ച് പൂട്ടിയതിന് ശേഷമാണ് തീൻമേശയിലേക്ക് എത്തുന്നത്. ക്യാമറയും മൊബൈലും റെസ്റ്ററന്റിൽ ഉപയോഗിക്കാൻ പറ്റില്ല. അധികൃതർ നൽകുന്ന ഒരു ചെരുപ്പ് മാത്രം ധരിച്ചുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത്. അതേസമയം റെസ്റ്ററന്റിൽ എത്തുന്ന അതിഥികൾ മാത്രമേ വിവസ്ത്രധാരികൾ ആകുന്നുള്ളു വെയ്റ്റർമാർ വസ്ത്രധാരികളും.ഇനി അതു കൊണ്ടാണോ ആള് കയറാത്തതെന്നും അറിയില്ല.. !

content Sini

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...