Home Health സൈലൻസ് പ്ലീസ് ....

സൈലൻസ് പ്ലീസ് ….

ഒച്ചയടയുക എന്നത് പൊതുവെ ആളുകളിൽ സാധാരണയെന്നോണം കണ്ടു വരുന്ന ഒന്നാണ് .മിക്കവരിലും പ്രത്യേകിച്ച് ചികിത്സയൊന്നുമെടുക്കാതെ തന്നെ ഇത് മാറിപ്പോകാറുമുണ്ട് .എന്നാൽ ശബ്ദം കൊണ്ട് ജീവിക്കുന്നവർക്കൊക്കെ ഒച്ചയടപ്പ് തുടരുന്നതും അധിക കാലം ശബ്ദമെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നത് തീർച്ചയായും ശ്രദ്ധ കൊടുക്കേണ്ട വിഷയമാണ് .

ഒച്ചയടപ്പ് കൂടുതലാകുമ്പോളാണ് സ്വനതന്തുക്കളിൽ ചെറിയ മുഴയോ നീർക്കെട്ടോ രൂപം കൊള്ളുന്നത് . സംസാരിക്കാതെ ഇരിക്കുന്നത് തന്നെ കൊല്ലുന്നതിന് തുല്യമാണെന്ന് പറഞ്ഞുകൊണ്ട് ഈ കാലയളവിൽ ബുദ്ധിമുട്ടി സംസാരിക്കുന്നതാണ് പ്രശ്നം കൂടുതൽ വഷളാക്കുന്നത് .തൊണ്ടയെ ആവശ്യം ഉണ്ടെങ്കിൽ തീരെ ചിലവില്ലാത്ത ഒരേ ഒരു ചികിത്സാരീതിയേ ഉള്ളൂ.അത് നിശബ്ദത പാലിക്കുക എന്നതാണ് .ആയാസമെടുക്കുംതോറും സ്വന തന്തുക്കൾക്ക് ക്ഷതമേൽക്കാനുള്ള സാധ്യത കൂടുതലാണ് .
പ്രശ്നം തൊണ്ടയ്ക്കല്ലേ…ബാക്കി കാര്യങ്ങൾ ചെയ്യുന്നതിനെന്താ എന്നും ചിന്തിക്കരുത് .ഭാരം ഉയർത്തൽ ,നീന്തൽ ,കഠിനമായ വ്യായാമം , മദ്യപിക്കൽ, തീക്ഷ്ണമായ മണമുള്ള രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യൽ ,ആസ്പിരിൻ പോലുള്ള മരുന്നുകൾ കഴിക്കൽ എന്നിവ ഒഴിവാക്കുന്നതാണ് ഈ സമയത്ത് നല്ലത് .മാത്രമല്ല ,തൊണ്ടവേദന ഉള്ള സമയത്ത് പുകവലിക്കുന്നത് തൊണ്ടയെ കൊല്ലുന്നതിന് തുല്യമാണ് .
സ്വയം ചികിത്സ ഏറ്റവും അധികം കാണുന്നത് ജലദോഷം ,തൊണ്ടവേദന പോലുള്ള നിസാരക്കാരെന്നു നാം ധരിക്കുന്ന അസുഖങ്ങൾ വരുമ്പോളാണ് . തൊണ്ട പുകയ്ക്കുന്ന മിഠായികളും,ആവി പിടിക്കുമ്പോൾ ഉപയോഗിക്കുന്ന മരുന്നുകളും നീരുവെച്ചിരിക്കുന്ന തൊണ്ടയെ മോശകരമായേ ബാധിക്കുകയുള്ളൂ .തൊണ്ട വരണ്ട് പോകുന്നതിനേക്കാൾ ,തൊണ്ടയിൽ ജലാംശം നില നിർത്തുക എന്നതാണ് വേദന മാറുവാനുള്ള മറ്റൊരു മാർഗം .
മറ്റസുഖങ്ങളും, നിരാശ , ശ്വസന ക്രമരാഹിത്യം,പോഷകക്കുറവ് വിശ്രമമില്ലാത്ത അധ്വാനം എന്നിവയെല്ലാം തന്നെ തൊണ്ടവേദനയ്ക്ക് കാരണങ്ങളാണ് .കാലാവസ്ഥ മാറ്റവും, അസുഖകരമായ മലിനീകരണ സാഹചര്യങ്ങളിൽ നിന്നും മാറി നടക്കുകയെന്നതും ശബ്ദം ദുർവിനിയോഗം ചെയ്യാതിരിക്കുകയെന്നതുമാണ് തൊണ്ട വേദന വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ .തൊണ്ടവേദന വന്നു കഴിഞ്ഞാൽ തിളപ്പിച്ചാറിയ ചൂട് വെള്ളം ഇടയ്ക്കിടെ കുടിക്കുന്നതും ,അസുഖം വെച്ച് നീട്ടാതെ ഡോക്ടറെ കണ്ടു ചികിത്സ തേടുക എന്നത് തന്നെയാണ് എടുക്കേണ്ട മുൻകരുതലുകൾ.അനുഗ്രഹിച്ചു കിട്ടിയ ശബ്ദത്തെ തിരിച്ചു പിടിക്കാനാകാത്ത രീതിയിൽ വികലമാക്കുന്നത് നമ്മൾ തന്നെയാണ് .

Content Shejila

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...