Home News Malayalam ധർമ്മജനെ വെല്ലുവിളിച്ചു ശ്രീനിവാസൻ ധർമ്മജന്റെ മത്സ്യ കച്ചവടത്തിന് ശ്രീനിവാസൻ വെല്ലുവിളിയാകുന്നു.

ധർമ്മജനെ വെല്ലുവിളിച്ചു ശ്രീനിവാസൻ ധർമ്മജന്റെ മത്സ്യ കച്ചവടത്തിന് ശ്രീനിവാസൻ വെല്ലുവിളിയാകുന്നു.

സിനിമാരംഗത്ത് സീനിയർ നടൻ ശ്രീനിവാസൻ തന്നെയാണെങ്കിലും കച്ചവടക്കാരൻ എന്ന നിലയിൽ ധർമ്മജൻ ബോൾഗാട്ടിക്കാണ് സീനിയോരിറ്റി.ആ സീനിയോരിറ്റിക്കാണ് ഇപ്പോൾ ശ്രീനിവാസൻ ബദലാകുന്നത്. ധർമ്മജൻ ബോൾഗാട്ടിയ്ക്ക് പിന്നാലെ ശ്രീനിവാസനും
മത്സ്യവിപണിയിലെക്ക് എത്തിയിരിക്കുകയാണ്.
സിനിമകളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ശുദ്ധമത്സ്യ വിപണന കേന്ദ്രത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

നടൻ സലിംകുമാർ സംരംഭം ഉദ്ഘാടനം ചെയ്തു. നാട്ടിലെ ചെറുകിട മത്സ്യ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മത്സ്യം വെള്ളം നിറച്ച വിവിധ ടാങ്കുകളിൽ നിക്ഷേപിച്ച് ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് പിടിച്ച് വൃത്തിയാക്കിക്കൊടുക്കുന്ന സംവിധാനമാണ് വിപണനകേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.

ഗിഫ്റ്റ്, തിലോപ്പിയാ, ചെമ്പല്ലി, കളാഞ്ചി, കരിമീൻ എന്നിവയാണ് പ്രധാനമായും ജീവനോടെ ലഭിക്കുന്നത്.

കൂടാതെ മുനമ്പത്ത് ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നവരിൽ നിന്ന് ശേഖരിക്കുന്ന മത്സ്യം മായം ചേർക്കാത്ത ഓക്സിനേറ്റ് ചെയ്ത ഐസിൽ സൂക്ഷിച്ച് വിൽപന നടത്തുന്നതോടൊപ്പം, ചെറായിലെ കെട്ടുകളിൽനിന്നുള്ള ചെമ്മീനും ലഭ്യമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ജൈവ പച്ചക്കറിയിലൂടെ ആയിരുന്നു ശ്രീനിവാസന്റെ ബിസിനസ്സിലേക്കുള്ള കടന്നു വരവ്. ഉദയശ്രീ എന്ന പേരിൽ ഉദയംപേരൂർ കണ്ടനാടാണ് സ്ഥാപനം ആരംഭിച്ചത്.
മേഖലയിലെ സാധ്യതകൾ വിലയിരുത്തിയ ശേഷം സ്ഥാപനം വിപുലപ്പെടുത്താനാണ് തീരുമാനം.

Content by – Rijo Xavier

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...