Home Health പഞ്ചസാര.. വെളുത്ത വിഷമോ.. ?

പഞ്ചസാര.. വെളുത്ത വിഷമോ.. ?

നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നായി തീർന്നിരിക്കുന്നു പഞ്ചസാര. ചായ കുടി ഉള്ളിടത്തോളം പഞ്ചസാരയുടെ റോളൊന്നും കുറയ്ക്കാനാകുമെന്ന് തോന്നുന്നുമില്ല .എന്നാൽ പഞ്ചസാരയെ വെളുത്ത വിഷമെന്ന് വിളിക്കുന്നതിൽ കാര്യമെന്തെങ്കിലും ഉണ്ടോ എന്നറിയേണ്ടതുണ്ട് .

ഗുണങ്ങളേക്കാളേറെ ദോഷങ്ങളാണ് പഞ്ചസാരയ്ക്ക് എന്നത് വാസ്തവം ആണ് .പ്രമേഹരോഗികളുടെ മുഖ്യ ശത്രുവാണ് പഞ്ചസാര .കരിമ്പിൽ നിന്നും കാരറ്റിൽ നിന്നുമെല്ലാമാണ് പഞ്ചസാര ഉല്പാദിപ്പിക്കുന്നതെങ്കിലും ദഹനസഹായികളായ കാൽസ്യം ,പൊട്ടാസ്യം ,ഫോസ്ഫറസ് എന്നിവ കൂടാതെ അതിന്റെ നിറം വരെ മാറ്റിയാണ് ക്രിസ്റ്റൽ പരുവത്തിലാക്കുന്നത് .സ്വാഭാവികത നഷ്ടപ്പെടുന്നത് കൊണ്ട് തികച്ചും ഒരു രാസപദാർത്ഥമായി മാറുന്ന പഞ്ചസാര നമ്മുടെ ശരീരത്തിൽ നിന്ന് തന്നെയാണ് ദഹനത്തിനാവശ്യമായ മിനറലുകൾ വലിച്ചെടുക്കുന്നത് .

നല്ലൊരു പ്രിസർവേറ്റീവ് ആയ പഞ്ചസാരയിൽ ചേർക്കുന്ന കെമിക്കലുകൾ ശരീരത്തിന് അനവധി പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് .എല്ലുകളിലെയും പല്ലുകളിലെയും മിനറലുകളെ ഇല്ലാതാക്കുന്ന പഞ്ചസാരയെ പുറംതള്ളാൻ കിഡ്‌നിയും കഠിനപരിശ്രമം എടുക്കുന്നുണ്ട്.പഞ്ചസാരയുടെ അമിതോപയോഗം ഹൃദയപേശികളുടെ ആരോഗ്യത്തിന് നല്ലതല്ല .മാത്രമല്ല, തലച്ചോറിലെ അടക്കം കോശങ്ങളുടെ നാശത്തിനും പഞ്ചസാര കാരണമാണ് .

പ്രതിരോധശേഷി ഇല്ലാതാക്കുന്ന എൻഡോർഫിന്റെ അളവ് കൂടാനും , പഞ്ചസാര ക്യാൻസറിന് കാരണമാണെന്നും ചില പഠനങ്ങൾ പറയുന്നുണ്ട് . ശരീരത്തിലെ പ്രോട്ടീനുകളെ നശിപ്പിക്കുവാനും പഞ്ചസാരയ്ക്ക് കഴിവുണ്ട് .ഇവയില്ലാതാകുന്നതോടെ ￰കൊഴുപ്പടിഞ്ഞു കൊളസ്‌ട്രോൾ ആകാനും പൊണ്ണത്തടി വരാനും സാധ്യതയുണ്ട് .

ഗർഭിണികൾ പഞ്ചസാര കഴിക്കുന്നത് നവജാത ശിശുക്കൾക്ക് തൂക്കക്കുറവുണ്ടാക്കും. പഞ്ചസാരയിലെ സോഡ കുഞ്ഞുങ്ങൾക്ക് മുലപ്പാലിനോടുള്ള താല്പര്യം കുറയ്ക്കാനിടയുണ്ട് .

ചുരുക്കം പറഞ്ഞാൽ പഞ്ചസാരയുടെ ദോഷങ്ങൾ അനവധി ആണ്. പഞ്ചസാരയിൽ കലോറി ഊർജം കൂടുതലാണെന്നതാണ് പഞ്ചസാരയുടെ ഒരു ഗുണം .മുതിർന്നവർക്കും അല്പം ആശ്വസിക്കാം .അടുത്തിടെ ബ്രിട്ടനിലെ ഒരു യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ മുതിർന്നവരുടെ ഓർമ്മശക്തി കൂട്ടാൻ മധുരം/പഞ്ചസാര നല്ലതെന്ന് കണ്ടെത്തിയിട്ടുണ്ട് .
മധുരത്തിനാണേൽ തേൻ ,ശർക്കര,പനം കൽക്കണ്ടം പോലുള്ള പകരക്കാരെ ഉപയോഗിക്കുന്നതിലൂടെ പഞ്ചസാരയെ നമുക്ക് ജീവിതത്തിൽ നിന്നും അല്പമെങ്കിലും അകറ്റി നിർത്താൻ കഴിയും .
content Shelja

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

വിടുവായത്തം ഹർദിക്കിനും രാഹുലിനും വിലക്കായേക്കും, അന്തസ്സുള്ള പെരുമാറ്റം ന്യൂ ജെൻ പഠിക്കണം.

ഗ്രൗണ്ടിൽ പ്രാവുകൾ ഇരിക്കുന്നത് കണ്ടപ്പോൾ അവയെ മാറ്റാതെ ക്രിക്കറ്റ് ഷോട്ട്‌ കളിക്കില്ലെന്നു പറഞ്ഞ കപിൽ ദേവിനെയും എതിരാളിയെ പ്രകോപിപ്പിക്കാത്ത സച്ചിൻ തെൻഡുൽക്കറെയും ഒരു ചാറ്റ് ഷോ യിൽ അവതാരകയെ ഉപദേശിക്കുന്ന രാഹുൽ ദ്രാവിഡിനെയും...

കൈ നിറയെ സിനിമകളുമായി സാമുവൽ അബിയോള റോബിൻസൺ; ഇന്ത്യൻ സിനിമയിൽ സാന്നിധ്യമുറപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ താരമെന്ന ഖ്യാതിയും ഈ അഫ്രിക്കൻ താരത്തിന്. അടുത്ത ചിത്രം “ഒരു കരീബിയൻ ഉടായിപ്പ്” തിയറ്ററുകളിൽ.

ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരമെന്ന പ്രൗഢിയുമായാണ് സാമുവൽ അബിയോള റോബിൻസൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ സിനിമകൊണ്ട് മലയാള സിനിമയിലെ താരമായിരിക്കുകയാണ് സാമുവൽ...

*പള്‍സറിന്റെ സുരക്ഷ കൂട്ടി *

പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്. പള്‍സര്‍ 220 എഫിലെ...

വില്ലൻ കരപ്പൻ

ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് കരപ്പൻ...

* ഉലുവ സൂപ്പറാ …*

അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും . വൈറ്റമിൻ...