Home Health മരുന്നിനു മേടിക്കും മുമ്പ് ഡോക്ടറെ കുറിച്ചും ഒന്നന്വേഷിച്ചേക്കു ;നല്ലതാ...

മരുന്നിനു മേടിക്കും മുമ്പ് ഡോക്ടറെ കുറിച്ചും ഒന്നന്വേഷിച്ചേക്കു ;നല്ലതാ…

വ്യാജ ഡോക്ടർ പിടിയിൽ എന്ന വാർത്ത നാം ഇടയ്ക്കെങ്കിലും പത്രങ്ങളിൽ കാണാറുണ്ട് .കൂൺ പോലെ ദിനം പ്രതി ഡോക്ടർമാർ പഠിച്ചിറങ്ങുന്ന ഇക്കാലത്ത് ആരാണ് പ്രൊഫഷണൽ ,ആരാണ് അംഗീകാരം ഇല്ലാത്തവർ എന്ന് തിരിച്ചറിയുക എളുപ്പമല്ല .എന്നിരുന്നാലും നാം പരിശോധനയ്ക്ക് വിധേയരാകുന്ന ഡോക്ടറെ എങ്കിലും മതിയായ യോഗ്യത ഉള്ള ആളാണോ എന്ന് നാം അറിഞ്ഞിരിക്കണം ആധുനിക സൗകര്യങ്ങളുടെ വരവോടെ ഡോക്ടറും രോഗിയും ഒരു തരം ടെലിപ്പതിക് ചികിത്സ രീതി അനുവർത്തിക്കുന്നതായി കാണുന്നുണ്ട് .സ്വയം ചികിത്സയെ പോലെ തന്നെ ദോഷകരമാണ് ഫോൺ വഴിയും ,മറ്റു സാങ്കേതിക ആശയവിനിമയ മാർഗങ്ങളിലൂടെയും മാത്രം ചികിത്സ നടത്തുന്നത് .
ചെറിയ അസുഖങ്ങൾക്കും മുതിർന്നവർക്കും ഇത് സൗകര്യപ്രദമാണെങ്കിലും കുട്ടികൾക്കൊന്നും ഇത്തരം ചികിത്സരീതി ഒട്ടും തന്നെ ശീലിക്കുന്നത് നല്ലതല്ല .
ശരിയായ ശരീരപരിശോധന നടത്തുന്ന ഡോക്ടർമാരെ ഒരു പരിധി വരെ നമുക്ക് വിശ്വസിക്കാം .അനാവശ്യമായി സ്കാനിംഗിനും,പേറ്റന്റ് മരുന്നുകൾ നിർബന്ധമായും നിര്ദേശിക്കുന്നവരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.
ശരീര പരിശോധനയ്ക്ക് ചില ഘട്ടങ്ങൾ ഉണ്ട് .സ്പർശിക്കാതെയും,സൂചനകൾ നോക്കിയും ,സ്റ്റെതസ്കോപ് ഉപയോഗിച്ചും ഇത് ചെയ്യാം. എന്നാൽ ഇവയെല്ലാം സമയമെടുത്തു തന്നെ വേണം പൂർത്തിയാക്കാൻ .5 സെക്കന്റുകളെങ്കിലും സ്റ്റെതസ്കോപ് ഉപയോഗിച്ചാൽ മാത്രമേ ശബ്ദവ്യതിയാനം അറിയാൻ കഴിയൂ. യന്ത്രങ്ങളേക്കാൾ ഡോക്ടർ പരിശോധിക്കുന്നത് തന്നെയാണ് എപ്പോളും അഭികാമ്യം .
രോഗിയുടെയും ഡോക്ടറ്മാരുടെയും തിരക്കുകളും കാരണം ,ഇ- ചികിത്സാ രീതിയാണ് ഇപ്പോൾ ഭൂരിഭാഗം പേരും സ്വീകരിക്കുന്നത്. വായിൽ വരുന്ന മരുന്നെഴുതി വിടുന്നയാളല്ല ഡോക്ടർ.അവർ അങ്ങനെ ചെയ്താൽ പോലും…പരിശോധിച്ചതിനു ശേഷം മാത്രം മരുന്ന് കുറിക്കാവൂ എന്ന് ഉറപ്പിച്ചു പറയേണ്ടത് ഒരോ രോഗിയുമാണ് .കാരണം നഷ്ടം രോഗിക്ക് മാത്രമാണെന്നു തന്നെ!

Content – shejila

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

*ചന്ദ്രനും ചൈനയും തമ്മിൽ.. *

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....