Home Health ￰ഇങ്ങനെ ടെൻഷൻ അടിച്ചാലോ.. *

￰ഇങ്ങനെ ടെൻഷൻ അടിച്ചാലോ.. *

ഇന്നത്തെ കാലത്തെ കൗമാരക്കാർ പോലും ബി പി പിടിയിലാണ് .ഏത് ചെറിയ കാര്യത്തിനും ഉത്കണ്ഠ കാണിക്കുന്ന തലമുറ ആരോഗ്യസമൂഹത്തിന് ചേർന്നതല്ല .ചുറ്റുമുള്ളവരെല്ലാം ടെൻഷൻകാരാകുമ്പോൾ കുഞ്ഞുങ്ങളും അങ്ങനെ ആയി തീരുന്നതിൽ തെറ്റ് പറയാനാവില്ല .

പ്രായഭേദമന്യേ ഉത്കണ്ഠ ശരീരത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല .ടെൻഷൻ വരുമ്പോൾ നെർവസ് സിസ്റ്റത്തിന്റെ നിർദേശമനുസരിച്ച്‌ അഡ്രീനൽ ഗ്രന്ഥി അഡ്രിനാലിനും കോർട്ടിസോളും പുറത്തുവിടുന്നു. ഇവയാണ് രക്തസമ്മർദം വർധിപ്പിക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുന്നതും .ഇതിന്റെ ഫലമായി ശരീരപേശികൾ അധികസമയം സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത് തലവേദന,മൈഗ്രെൻ തുടങ്ങിയ പേശീപ്രശ്നങ്ങൾക്ക് കാരണമാകുന്നു .

അനാവശ്യമായ ഉത്കണ്ഠ ഹൃദയപേശികളുടെ പ്രവർത്തനത്തിലൂടെ ഹൃദയധമനികളിൽ വീക്കം സൃഷ്ടിക്കുന്നുണ്ട് .ശ്വസോച്ഛാസ വേഗത കൂടുന്നത് പാനിക് അറ്റാക്കിനും നീർവീക്കം ഹൃദയാഘാതത്തിനും കാരണമാകുന്നു .

ചിലർ ടെൻഷനടിക്കുന്നതിനൊപ്പം നന്നായി ഭക്ഷണം കഴിക്കുകയും മറ്റു ചിലർ കഴിക്കാതിരിക്കുകയും ചെയ്യുന്നു .മദ്യം ,പുകയില ,വ്യത്യസ്ത ഭക്ഷണങ്ങൾ എന്നിവ വയറിൽ അസ്വസ്ഥതയും ദഹനക്കുറവും മറ്റും ഉണ്ടാക്കുന്നു .പോഷകാഗിരണം തടസപ്പെടുന്നതോടെ ദഹനേന്ദ്രവ്യവസ്ഥയെയും ടെൻഷൻ തടസ്സപ്പെടുത്തുന്നു .

കോർട്ടിസോളിന്റെ അമിതോല്പാദനം പുരുഷന്മാരുടെ പ്രത്യുല്പാദന സ്വാഭാവികതയെയും സ്ത്രീകളുടെ ക്രമമില്ലാത്ത ആർത്തവത്തിനും കാരണമാകുന്നു .മാനസിക പിരിമുറുക്കം അത്ര ചെറിയ ആളല്ല എന്ന് മനസിലായില്ലേ .ഇനിയെങ്കിലും ടെൻഷൻ മാറ്റുകയല്ലാതെ ഇത്തരം രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വേറെ മാർഗ്ഗങ്ങൾ ഇല്ല .

Content – shejila

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭം,പ്രേത്യകതകൾ അറിയാം

ഈയിടെ സംസ്ഥാന ശലഭമായി തെരഞ്ഞെടുത്തത് ബുദ്ധമയൂരി എന്ന സുന്ദര ശലഭത്തേയാണ്.തിളങ്ങുന്ന കരിമഷിക്ക റുപ്പാണ് ബുദ്ധമയൂരിയുടെ ചിറകിന്റെ പുറമെ കാണാൻ സാധിക്കുന്നത്. കറുപ്പിൽ നീല കലർന്ന പച്ചനിറത്തിലുള്ള മിന്നിത്തിളങ്ങുന്ന ചിറകുകൾ. പശ്ചിമഘട്ടത്തിലാണ് ബുദ്ധമയൂരിയെ കൂടുതൽ കാണുന്നത്.ജൂലൈ...

റിഷഭ് പന്ത് പരസ്യലോകത്തെ പ്രിയങ്കരനാകുന്നു..!!

എഴുത്ത്.. ജോയ് തോമസ് കംഗാരുക്കളെ കണ്ടം വഴി ഓടിച്ച റിഷഭ് പന്തിന് പിന്നാലെ ആണ് ഇപ്പോൾ പരസ്യ ലോകം. വിക്കറ്റിനു മുന്നിലും പിന്നിലും മികവ് കാണിച്ച പന്ത് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി...

ഞാൻ നന്നായി കഴിക്കും… ! പ്രിയങ്ക

എഴുത്ത്. സിനി ബോളിവുഡിലെ സ്ലിം ബ്യൂട്ടിയായ നടി പ്രിയങ്ക ചോപ്രക്ക് ആഹാരങ്ങളോട് താല്പര്യം കുറവാണെന്ന് പൊതുവേ ഒരടക്കം പറച്ചിൽ ഉണ്ട്.പക്ഷേ ആളൊരു ഫുഡിയാണെന്ന കാര്യം പരസ്യമായ രഹസ്യം തന്നെ ആണ്.ഏത് തരം ആഹാരമാണെങ്കിലും...

ഇനി ഇഷ്ടം പോലെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ ജാഗ്രതൈ; നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാകും..

എഴുത്ത്.. നിജി മോഡി കൂട്ടാനായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവര്‍ക്ക് ഇനി പിടി വീഴും. ഏതു തരത്തിലുമുള്ള രൂപമാറ്റവും നിയമവിരുദ്ധമാണെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീകോടതി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും. ജസ്റ്റിസുമാരായ അരുണ്‍...

കൊളസ്‌ട്രോൾ കുറയ്ക്കണോ…ഇതാ 5 പടികൾ

കൊളസ്‌ട്രോൾ പലരുടെയും പേടിസ്വപ്നമാണ് .ഇന്നലെ വരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും പെട്ടെന്ന് നിർത്തേണ്ടി വരുന്ന അവസ്ഥ, ചിന്തിക്കാൻ പോലും കഴിയില്ല. 'എനിക്ക് കൊളസ്‌ട്രോൾ ഒന്നും വരില്ല'...