Home Health സോളാനം മെലഞ്ചോന...പേടിക്കണ്ട നമ്മുടെ വഴുതനയാണ് താരം.

സോളാനം മെലഞ്ചോന…പേടിക്കണ്ട നമ്മുടെ വഴുതനയാണ് താരം.

പച്ചക്കറികളിൽ അധികമാർക്കും അത്ര താല്പര്യമില്ലാത്ത കക്ഷിയാണ് വഴുതന .വഴുതനയുടെ ശാസ്ത്രീയ നാമമാണ് സോളനം മെലഞ്ചോന .ഹരിത ,നീലിമ ,സൂര്യ അങ്ങനെ വ്യത്യസ്ത ഇനങ്ങളും,രൂപങ്ങളിലും വഴുതന ലഭ്യമാണ് .കാണാൻ ഭംഗി ഉണ്ടെന്നത് മാത്രമല്ലാട്ടോ വഴുതനയുടെ ഗുണം .പോഷണമൂല്യങ്ങളുടെ കാര്യത്തിലും വഴുതന മുന്നിലാണ് .

ഇളം വയലറ്റ് നിറത്തിലുള്ള വഴുതന ,സൂപ്പ് വച്ച് കുടിക്കുന്നത് കരളിന് വളരെയേറെ നല്ലതാണ്‌. വഴുതനയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഫൈബറുകളും മലബന്ധം ഇല്ലാതാക്കാനും ,കുടലെരിച്ചിൽ ,ആമാശയ വീക്കം ,മൂലക്കുരു തുടങ്ങിയ അസുഖങ്ങൾക്കെല്ലാം നല്ലൊരു പരിഹാര മാർഗം ആണ് .കൂടാതെ ഇതിലെ കാർബോ ഹൈഡ്രേറ്റുകൾ പ്രമേഹ രോഗം ഉള്ളവർക്കും ഉപകാരിയാണ് .

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക മാത്രമല്ല ,പൊട്ടാസ്യത്തിന്റെ അംശം ഹൃദ്രോഗങ്ങൾക്ക് തടയിടാനും ഉത്തമമാണ് .ചുവന്ന നിറത്തിലുള്ള വഴുതന തൈരുമായി ചേർത്ത് കഴിക്കുന്നത് വൈറ്റമിൻ ഇ യുടെ ആഗിരണത്തിന് സഹായകമാണ് .ധാരാളം വൈറ്റമിനുകളും മിനറലുകളും ഉള്ളടങ്ങിയിരിക്കുന്ന വഴുതന ശരീരത്തിൽ ജലാംശം വണ്ണം കുറയ്ക്കുകയും ,വരണ്ട ചർമം ,പാടുകൾ ചുളിവുകൾ എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഫൈറ്റോന്യൂട്രിയന്റുകളാണ് വഴുതനയിലെ ആന്റി ഓക്സിഡന്റുകൾ. ഇവ അണുബാധ ,കാൻസർ എന്നിവയെ പ്രതിരോധിക്കാനും കൊളസ്‌ട്രോൾ ഇല്ലാതാക്കാനുമായി വർത്തിക്കുന്നു .

വഴുതന നേരിട്ട് തീയിൽ പൊരിച്ചു കഴിക്കുന്നത് കഫക്കെട്ടിനെ പൂർണമായി നീക്കം ചെയ്യും. സന്ധി വേദനയ്ക്കും ഉറക്കമില്ലായ്മയ്ക്കും നീർക്കെട്ടിനും ഉള്ള ഔഷധമാണ് വഴുതന .

മാംസ്യം ,അന്നജം ,കൊഴുപ്പ്,പൊട്ടാസ്യം ,സോഡിയം, കരോട്ടിൻ ,ഫോസ്ഫറസ്, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങൾ വഴുതനയിൽ ഉണ്ട്. അത് കൊണ്ട് തന്നെ ആസ്മയ്ക്കും ,പല്ലുകളുടെ പ്രശ്നങ്ങൾ തടയാനും ,വൃക്കയിലെ ചെറിയ കല്ലുകളെ ഇല്ലാതാക്കാനും ഈ കുഞ്ഞൻ പച്ചക്കറിക്ക് മിടുക്കുണ്ട് .

Content shelja

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ചന്ദ്രനും ചൈനയും തമ്മിൽ..

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....