Home Architecture /interior പുളുവല്ല; കുളു പോലെ കുളിരുള്ള വീട്

പുളുവല്ല; കുളു പോലെ കുളിരുള്ള വീട്

നിലവിൽ ഏറിയ കാലവും ചൂടുള്ള കേരളത്തിലെ കാലാവസ്ഥയ്ക്ക് പറ്റിയ വീട്. ഏസിയിടാതെ ഏത് നട്ടുച്ചയ്ക്കും ഇളം തണുപ്പിൽ ഒരു ഉച്ചമയക്കം ആർക്കാണിഷ്ടമല്ലാത്തത്. അത്തരത്തിലൊരു ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ വീടു നിർമ്മാണത്തിന് മഡ് പ്ലാസ്റ്ററിംഗ് രീതി അവലംബിക്കാവുന്നതാണ്. എന്താണ് മഡ് പ്ലാസ്റ്ററിംഗ് എന്നല്ലേ… പേര് കേട്ട് എന്തോ വല്ല്യ സംഭവമാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട. നാടൻ ഭാഷയിൽ ഒറ്റവാക്കിൽ പറഞ്ഞാൽ മണ്ണ് തേച്ചൊട്ടിക്കുന്ന പ്രകൃത്യാലുള്ള രീതിയാണ് മഡ് പ്ലാസ്റ്ററിംഗ്. ഇന്റർലോക്ക് മൺകട്ടകൾ ഉപയോഗിച്ചാണ് മഡ് പ്ലാസ്റ്ററിംഗ് സാധ്യമാക്കുന്നത്. പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്ന കട്ടകൾക്കിടയിൽ സിമന്റ് ഉപയോഗിക്കേണ്ടതില്ല എന്നതാണ് ഈ നിർമ്മാണ രീതിയുടെ പ്രത്യേകത. അതിനാൽ തന്നെ വൻ ലാഭകരവുമാണ് ഈ രീതി. പ്രമുഖ ആർക്കിടെക്റ്റ് ജി ശങ്കർ അടക്കുമുള്ളവർ പിൻതുടരുന്നത് ഈ രീതിയാണ്. മൺകട്ട കൊണ്ടുള്ള വീടിന്റെ ഉറപ്പിനെ കുറിച്ച് ആശങ്കപ്പെടുന്നവർക്ക് പ്രളയത്തെ അതിജീവിച്ച ജി. ശങ്കറിന്റെ മൺവീട് തന്നെയാണ് കെട്ടു ഉറപ്പിന് മികച്ച ഉദാഹരണമായി നൽകാനുള്ളത്.പല നിറങ്ങളിൽ ഇന്റർലോക്ക് ലഭ്യമാണ്.. അതിനാൽ തന്നെ പെയിന്റ് ചെയ്തില്ലെങ്കിലും വീടിന് ഭംഗിയുണ്ടാകും. അടിത്തറ കല്ലിട്ട് ഉറപ്പിച്ചാൽ മതിയെന്ന് മാത്രം.

content Vinisha

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ചന്ദ്രനും ചൈനയും തമ്മിൽ..

ചാന്ദ്രപദ്ധതികളുടെ വിപ്ലവം സ്യഷ്ടിച്ച് ചൈന മുന്നോട്ട് കുതിക്കുന്നു. ചൈനയുടെ ചാങ് ഇ 4 ആണ് ഇപ്പോഴത്തെ ചന്ദ്രന്റെ വിദൂരഭാഗത്തെ ദൗത്യം. ഇരുണ്ട ഭാഗം എന്നറിയപ്പെടുന്ന, ഭൂമിയുടെ നേരെ നോക്കാത്ത, ചന്ദ്രന്റെ ഭാഗമാണു...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....