Home Automobile മാസ്സ് ലുക്കില്‍ പുത്തന്‍ വാഗണ്‍ ആര്‍ ഹാച്ച്ബാക്ക്; ആദ്യ ചിത്രം പുറത്ത് വിട്ട് മാരുതി സുസുക്കി

മാസ്സ് ലുക്കില്‍ പുത്തന്‍ വാഗണ്‍ ആര്‍ ഹാച്ച്ബാക്ക്; ആദ്യ ചിത്രം പുറത്ത് വിട്ട് മാരുതി സുസുക്കി

പുതുതലമുറ വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം മാരുതി സുസുക്കി പുറത്തു വിട്ടു. ജനുവരി 23ന് ഔദ്യോഗികമായി അവതരിപ്പിക്കാനിരിക്കെയാണിത്. വോള്‍വോ കാറുകളിലേതിന് സമാനമായ ടെയില്‍ ലാമ്പും ക്രോമിയം സ്ട്രിപ്പ് നല്കിയിട്ടുള്ള വലിയ ഗ്രില്ലും വാഗണ്‍ ആറിന്റെ പഴയ രൂപഭാവത്തെ മാറ്റിയെടുത്തിട്ടുണ്ട്.

പുതിയ ആകൃതിയിലുള്ള ഹെഡ്ലൈറ്റും വീതിയുള്ള ഇന്റിക്കേറ്ററും മുന്‍ വശത്തെ മനോഹരമാക്കുന്നു. സി-പില്ലറില്‍ നല്കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം. റൂഫ് വരെ നീളുന്ന ടെയ്ല്‍ ലാമ്പും ഹാച്ച്ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്ലക്ടര്‍ നല്കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പുതുമ. ഇന്റീരിയറിറിലും നിരവധി പുതുമയുണ്ട്. രൂപം മാറിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.

ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്ആറില്‍ നല്കിയിരിക്കുന്നത്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമാണ് പുതിയ വാഗണ്‍ ആറിനുണ്ടാകുക. സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗും എബിഎസ് സംവിധാനവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്.

83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്‍ജിനും 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ എന്‍ജിനിലുമായിരിക്കും പുതിയ വാഗണ്‍ ആര്‍ നിരത്തിലെത്തുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വാഹനം ലഭ്യമാകും. എല്‍പിജി, സിഎന്‍ജി വകഭേദങ്ങളും വാഗണ്‍ ആറിനുണ്ടാകും.

content – Niji

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ആലപ്പാടും മാറാങ്കരയും, മുന്നേ ഓടിയ പാസഞ്ചറും.

എഴുത്ത്‌: Rijo Xavier ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് സമൂഹമാധ്യമങ്ങളിൽ പിന്തുണയേറുമ്പോൾ ദിലീപിനെ നായകനാക്കി രജിത് ശങ്കർ സംവിധാനം ചെയ്ത പാസഞ്ചർ എന്ന ചിത്രവും ചർച്ചയാവുകയാണ്. മാറങ്കര എന്ന നാടിനെക്കുറിച്ചും അവരുടെ...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....