Home Architecture /interior വീടിനു മതിലുക്കെട്ടിയോ..?

വീടിനു മതിലുക്കെട്ടിയോ..?

സ്വന്തമായി വീടെന്ന സ്വപ്നം എല്ലാവർക്കുമുണ്ട്. സാഹചര്യങ്ങൾ വീട് നിർമ്മാണത്തിലെ സമീപനത്തെ മാറ്റി മറയ്ക്കുന്നുണ്ടെങ്കിലും “കയറി കിടക്കാനൊരു കൂര”എന്ന സങ്കൽപ്പത്തിൽ നിന്നൊക്കെ മലയാളി മാറിയിട്ട് കാലങ്ങളായി. വീടു നിർമാണത്തിൽ വീടിനോളം തന്നെ പ്രാധാന്യം ലഭിക്കുന്ന മേഖലയാണ് വീട്ടുമുറ്റം. വീടിന്റെ ഭംഗി എടുത്തു കാണിക്കാൻ വീട്ടുമുറ്റം സുന്ദരമാക്കിയേ പറ്റൂ. സുരക്ഷയിൽ കവിഞ്ഞ് കാണുന്നവർക്ക് ആകർഷണീയത തോന്നുന്ന തരത്തിലേക്ക് വീടിന്റെ ചുറ്റുമതിൽ നിർമ്മാണവും മാറി കഴിഞ്ഞു. വീടും പരിസരവും എത്ര ചെറുതായാലും വലുതായാലും മതിൽ കെട്ടി വേർതിരിച്ചാൽ അതിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. പരമ്പരാഗതമായി അഞ്ച് അടി ഉയരമാണ് ചുറ്റുമതിലിന് കണക്കാക്കി പോരുന്നത്. വീടിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് മതിലിന്റെ ഉയരവും കൂട്ടുന്നവരുണ്ട്. വീട് ഉണ്ടാക്കുന്ന പ്ലോട്ടിന്റെ അടിസ്ഥാനത്തിലും ഈ ഉയരം മാറാം. മുറ്റം വേർത്തിരിച്ച് അരമതിൽ കെട്ടി കരിങ്കല്ലോ ചെങ്കല്ലോ ഉപയോഗിച്ച്‌ ചുറ്റുമതിൽ കെട്ടുന്നതാണ് സാധാരണ രീതി. ചിലവ് ചുരുക്കി ഫെൻസിങ്ങ് ചെയ്യുന്ന രീതിയും ഈയിടെ ട്രെൻഡായി മാറിയിട്ടുണ്ട്. പഴയ രീതിയിൽ പഠിപ്പുര പോലെ ​ഗേററ്​ ചെയ്യുന്നതും മരത്തി​​​ന്റെ വേലിയും മറ്റും ചുറ്റുമതിൽ നിർമ്മാണത്തിലെ പുതിയ പ്രവണതകളാണ് ട്രെൻഡായി കൊണ്ടിരിക്കയാണ്​. ഗേറ്റിനോട് കൂടിയുള്ള മതിലും വീടും ബന്ധിപ്പിക്കുന്നത് പുറത്തെ ലാൻഡ്സ്​കേപ്പ്ആണ്. ഇൻ്റർലോക്ക് ചെയ്​തോ മറ്റ്​ എക്​റ്റീരിയൽ ടൈലുകൾ പാകിയോ ടാറോ കോൺ ക്രീറ്റോ ചെയ്​തോ മുറ്റം ഒരുക്കാം. ചിലർ​ പുൽത്തകിടിയോട് കൂടിയുള്ള ഗാർഡൻ കൂടി ഒരുക്കിയാണ്​ വീടിനെ ഭംഗിയാക്കുന്നത്.

content Vinisha

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

കുതിക്കാൻ മഹീന്ദ്ര എക്‌സ് യു വി 300 വരുന്നു ; ഇലക്ട്രിക് പതിപ്പും പിന്നാലെ

യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ മഹീന്ദ്രയുടെ എക്സ് യു വി 300 നിരത്തുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ വാഹനത്തെ മഹീന്ദ്ര നിരത്തുകളിലെത്തിക്കും...

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..?

സോൾട്ട് മാംഗോ ട്രീ യിൽനിന്ന് വട ഉണ്ടാകുമോ..? മിക്ക വീടുകളിലും രാവിലത്തെ അധികം വരുന്ന പലഹാരങ്ങൾ വേസ്റ്റ് കൊട്ടയിലേക്ക് തള്ളുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കാരണം മറ്റൊന്നുമല്ല.. ആഹാരം എത്ര അധികം ആയാലും ഒര്...

ഭക്ഷണം പത്ര കടലാസ്സിൽ പൊതിഞ്ഞു വാങ്ങുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

അങ്ങനങ്ങു പൊതിഞ്ഞു തരേണ്ട.. ഭക്ഷണ സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നവർക്കെതിരെ കേന്ദ്ര ഭക്ഷ്യ സുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകി. പക്ഷേ വ്യാപാരികൾ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോഴും ഈ പ്രവണത തുടരുകയും ചെയ്യുന്നു....

വസ്തു വായ്പ തലവേദന ഒഴിവാക്കാൻ 5 കാര്യങ്ങൾ

വസ്തുവോ സ്വർണ്ണമോ പണയം നൽകി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ഓർമ്മയിൽ വെയ്ക്കണം. 1. തിരിച്ചടവ് കണക്കാക്കി വേണം ലോൺ തുക നിശ്ചയിക്കാൻ. പണയ വസ്തുവിൻമേൽ എത്ര വേണമെങ്കിലും ലോൺ...

കീശ കാലിയാക്കാത്ത മേശകൾ

കീശ കാലിയാക്കാത്ത മേശകൾ പണ്ടൊക്കെ ഒരു വീട്ടിലൊരു മേശയുണ്ടാകും. ഉണ്ണുന്നതും ഇസ്തിരിടിയുന്നതും കുട്ടികൾ പഠിക്കുന്നതും വിരുന്നുകാർക്ക് കട്ടിൽ കൊടുക്കേണ്ടി വരുമ്പോൾ ഗൃഹനാഥൻ ഉറങ്ങുന്നതും ഒക്കെ ഈ മേശമേൽ തന്നെ. അത്തരം മൾട്ടി പർപ്പസ്...