Home Sports റൊണാൾഡോ യുവന്റസ് വിടുന്നു...?

റൊണാൾഡോ യുവന്റസ് വിടുന്നു…?

നാല് ചാംപ്യൻസ് ലീഗ് കിരീടങ്ങൾ മൂന്ന് ഫിഫ ക്ലബ്ബ് ഫുട്ബോൾ കിരീടം, രണ്ട് ലാലിഗ കിരീടങ്ങൾ’ രണ് കോപാ ഡെൽ റെ കിരീടം, പോർച്ചുഗലിന് യൂറോ കപ്പും നേടിക്കൊടുത്തവൻ. ഇതിനെല്ലാം പുറമെ ബാലൺ ഡി ഓർ പുരസക്കാരവും. ഫുട്ബോൾ മൈതാനത്ത് ജമതീയ രൂപങ്ങൾ തീർത്ത് ആരാധകരെ കീഴടക്കിയ CR 7 പറയുന്നു യുവന്റസിൽ നിന്ന് മടങ്ങുന്നത് സ്വന്തം രാജ്യത്തേക്കാണെന്ന്.

റയൽ മഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ സെറി എയിലും മികച്ച പ്രകടനമാണ് നടത്തുന്നത്. യുവൻറസ് ഇപ്പോൾ സെറി എയിൽ ഒന്നാം സ്ഥാനത്താണ്. ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ നോക്കൗട്ടിലും എത്തിയിട്ടുണ്ട്. യുവൻറസിലെത്തിയ റൊണാൾഡോ ഇതുവരെ 19 കളികളിൽ നിന്ന് 14 ഗോൾ നേടിയിട്ടുണ്ട്. ഒരു പക്ഷെ യുവന്റസ് കിരീടം നേടിയാൽ റൊണാൾഡോ നാട്ടിലേക്ക് മടങ്ങുമായിരിക്കും. എന്നാൽ എത്ര നാൾ യുവന്റസിൽ തുടരുമെന്നോ എന്ന് നാട്ടിലേക്ക് മടങ്ങുമെന്നോ റൊണാൾഡോ സൂചന നൽകുന്നില്ല. 33 വയസ് ആയെങ്കിലും വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും റൊണാൾഡോ പറയുന്നു. ഇപ്പോൾ ആസ്വദിച്ച് ഫുട്ബോൾ കളിക്കാനാവുന്നുണ്ട്. ഇനി യുവൻറസ് വിടുകയാണെങ്കിൽ പോർച്ചുഗലിലെ തന്റെ ആദ്യ ക്ലബ്ബായ സ്പോർട്ടിങ് സി പി ക്ക് ആയിരിക്കും കളിക്കുകയെന്ന് റൊണാൾഡോ പറയുന്നു.2002 ൽ സ്പോർട്ടിങ് ക്ലബിലൂടെയാണ് െറാണാൾഡോ പ്രഫഷനൽ ഫുട്ബോളിൽ എത്തുന്നത്. 25 മൽസരങ്ങളിൽ നിന്ന് മൂന്ന് ഗോൾ നേടിയ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ തട്ടകത്തിൽ എത്തച്ചു.. അവിടെ 196 മൽസരങ്ങളിൽ നിന്ന് 84 ഗോൾ നേടി. മാഞ്ചസ്റ്ററിൽ നന്ന് റയൽ മഡ്രിഡിലേക്ക്. അവിടെ കണ്ടത് റൊണാൾഡോയുടെ സുവർണകാലം. 292 മൽസരങ്ങളിൽ നിന്ന് 311 ഗോൾ നേടി. റൊണാൾഡോ കളം വിട്ടതോടെ ലാലിഗയുടെ നിറം മങ്ങിയെന്നാണ് ആരാധക പക്ഷം.

content Joy Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ആലപ്പാടും മാറാങ്കരയും, മുന്നേ ഓടിയ പാസഞ്ചറും.

എഴുത്ത്‌: Rijo Xavier ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് സമൂഹമാധ്യമങ്ങളിൽ പിന്തുണയേറുമ്പോൾ ദിലീപിനെ നായകനാക്കി രജിത് ശങ്കർ സംവിധാനം ചെയ്ത പാസഞ്ചർ എന്ന ചിത്രവും ചർച്ചയാവുകയാണ്. മാറങ്കര എന്ന നാടിനെക്കുറിച്ചും അവരുടെ...

ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനമായി ട്രായ്

സൗകര്യം പോലെ ടി വി കാണും.. ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനത്തിലൂടെ ട്രായ് നൽകുന്നതിനാലാണ് വീട്ടിലെ കേബിൾ/ ഡി ടി എച്ച് കണക്ഷനുകളിൽ ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനുള്ള അവകാശം...

കയ്പ്പനായ ഉലുവ ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും .

ഉലുവ സൂപ്പറാ ... അടുക്കളയിൽ രുചിക്കൂട്ടിന് കാരണമാകുന്നത് പലപ്പോഴും ചില ഇത്തിരിക്കുഞ്ഞന്മാരാണ് .അവരിലൊരാളാണ് കയ്പ്പനായ ഉലുവ .ആൾ കയ്പ്പനാണെങ്കിലും ,ഗുണങ്ങൾ മനസിലാക്കിയാൽ ശരിക്കും മധുരിക്കും...

കരപ്പൻ മാറാൻ എളുപ്പവഴി,കരപ്പനെ കുറിച്ച് അറിയേണ്ടതെല്ലാം

വില്ലൻ കരപ്പൻ ത്വക്ക് രോഗങ്ങളിൽ പ്രധാനിയാണ് കരപ്പൻ .ചുവന്നു തടിച്ച അടയാളങ്ങളായാണ് ഇവ ശരീരത്തിന്റെ കൈ,കാൽ,പാദം,മുട്ടുകൾ പോലുള്ള ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്ത് .മുതിർന്നവരേക്കാൾ ചെറിയ കുട്ടികളെയാണ് ...

സുരക്ഷ കൂട്ടി പള്‍സറിന്റെ പുതിയ മുഖം

പള്‍സറിന്റെ സുരക്ഷ കൂട്ടി പള്‍സര്‍ 220 എഫ് എത്തുന്നത് എബിഎസ് സുരക്ഷയുമായി. 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ മാറ്റം. എബിഎസ് സംവിധാനത്തിന് പുറമെ ലുക്കിലും നേരിയ മാറ്റങ്ങളുണ്ട്....